വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിപനമരം: ബന്ധുവീട്ടിൽ താമസത്തിനെത്തിയ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചു കൊന്നതാണെന്നാണ് സൂചന.

 നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൾ റഷീദിന്റെ വീട്ടിൽ 2 വയസ്സുള്ള മകനുമായി ഇന്നലെ എത്തിയതായിരുന്നു ഇവർ. മുകളിലെ മുറിയിലാണ് ഇവർ താമസിച്ചത്.

 രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വീട്ടുകാരെ വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്. പ്രതി പനമരം പോലീസ് കസ്റ്റഡിയിൽ ആണ്.

Post a Comment

0 Comments