എ.ആര്‍ റഹ്‍മാന്‍റെ മകള്‍ വിവാഹിതയായി


സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍ വിവാഹിതയായി. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. 

സർവ്വശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെയെന്നും ആശംസകൾക്കും സ്നേഹത്തിനും നന്ദി പറയുന്നതായും എ.ആര്‍ റഹ്‍മാന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഗായകരായ ചിന്മയി, സിദ് ശ്രീറാം, ശ്രേയ ഘോഷാല്‍, സിത്താര കൃഷ്ണകുമാര്‍, ഷഹബാസ് അമന്‍ എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.

Post a Comment

0 Comments