അഴുകിയ മീനുകൾ പിടികൂടി


മുക്കം അഗസ്ത്യമുഴിൽ മത്സ്യവ്യാപാര സ്ഥാപനത്തിൽ നിന്നും നൽകിയ മീനിൽ പുഴുവും ചീഞ്ഞതും അഴുകിയതുമാണെന്ന വിവരവും പരാതിയും കിട്ടിയതിനെ തുടർന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF)കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടപെടുകയും ബന്ധപ്പെട്ട ഹെൽത്ത്‌ അധികൃതരെയും ഫുഡ്‌ ആൻഡ് സേഫ്റ്റി സ്കോടിനെയും വിവരമറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ റൈഡ് ചെയ്യുകയും അഴുകിയ മീനുകൾ പിടിച്ചെടുക്കുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്യ്തു.

NHRF ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് വേണ്ട സഹായം ചെയ്യ്തു കൊടുക്കുകയും ശക്തമായ നടപടികൾ എടുക്കണമെന്നും ആവശ്യപെടുകയും ചെയ്യ്തു. ഇത്ത രത്തിലുള്ള മനുഷ്യന് ഹാനികരമാവുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടിക്കണമെന്ന് ഉദ്യോഗസ്ഥരോട് NHRF കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്യ്തു.

Post a Comment

0 Comments