കൊച്ചു മകൾക്കൊപ്പം മാസായി 'മമ്മൂക്ക'


മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. സിനിമാ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കി തന്റെ ജൈത്രയാത്ര തുടരുകയാണ് താരം. സ്വന്തമായി സിനിമാ നിർ‌മ്മാണ കമ്പനിയും മമ്മൂട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകൾ തന്നെയാണ് അതിന് കാരണവും. ഇപ്പഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണിത്. ഇതിനോടകം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. 

Post a Comment

0 Comments