മുസ്ലിം വിരുദ്ധ പ്രസംഗം: പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്


പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ അ‍ഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിൽ നിന്നും ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഡിജിപിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്. യൂത്ത് ലീ​ഗ് ഉൾപ്പെടെയുള്ള സംഘടനകൾ പി സി ജോർജിനെതിരെ പരാതി നൽകിയിരുന്നു. സിപിഎം പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments