വിദ്യാർഥിനിയെ പീഡിപ്പിച്ച ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽകൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെ ജൂനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.പാലക്കാട് സ്വദേശിയാണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ച ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയതെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments