വിശപ്പുരഹിത കേരളം: സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം നാളെകുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കട്ടാങ്ങലില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ (മേയ് അഞ്ച്) രാവിലെ 11 മണിക്ക് അഡ്വ. പി.ടിഎ റഹീം എം.എല്‍.എ നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലുള്‍പ്പെടുത്തിയ സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

പാചകം ചെയ്ത ഭക്ഷണം, പ്രത്യേകിച്ച് ഉച്ച ഭക്ഷണം ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇതിന്റെ ഭാഗമായി സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും.

Post a Comment

0 Comments