സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.


75 'മത് സന്തോഷ്‌ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം മണ്ണിൽ നിന്നും ബംഗാളിനെ തറ പറ്റിച്ച കേരളത്തിന്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങളർപ്പിച്ചു അരീക്കോട് ഓൾഡ് ഫൈറ്റേഴ്‌സ് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.

അരീക്കോട് പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടി പി റസാഖ് നായകനായ ടീം യൂനുസ്. എൻ നായകനായ ടീമ്നെ സമനിലയിൽ പിടിച്ചു കെട്ടി. 

ഇരു ടീമുകളിലായി യുസുഫ് സി. സലാം എൻ. ഷാജിദ് പി കെ. സമീർ കെ പി. ഷഫീർ. മുഹമ്മദ്‌ ടി പി. മുഹമ്മദലി ടി പി. അഫ്സർ. ബാബു എം പി ബി. സലീം എം. ജമാൽ കെ. മുനീർ പി.കെ, ജാഫിർ സി. തുടങ്ങിയവർ ബൂട്ടണിഞ്ഞു. അബ്ദുൽനാസർ എം. കളി നിയന്ത്രിച്ചു. മികച്ച കളിക്കാരനായി സലാമിനെ തിരഞ്ഞെടുത്തു.

Post a Comment

0 Comments