വയനാട്ടിലും ഭക്ഷ്യവിഷബാധ


സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. വിനോദസഞ്ചാരികളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കാസര്‍​ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപ്പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Post a Comment

0 Comments