മുല്ലപ്പൂവിന് കിലോയ്ക്ക് ആയിരം രൂപ


മുല്ലപ്പൂവ് ഇല്ലാത്ത ഒരു കല്യാണത്തെ കുറിച്ച് ചിന്തിച്ചുനോക്ക്.മുല്ലപ്പൂവ് ഇല്ലാതെ ഒരു കല്യാണവും നടക്കില്ല എന്നതാണ് സത്യം.എന്നാൽ ഇപ്പോൾ മുല്ലപ്പൂവ് വാങ്ങുമ്പോൾ ഒന്ന് പൊള്ളും. ഇപ്പോളിതാ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു. തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് വില ഉയർന്നത്. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.

സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോള്‍ വില ഉയരാന്‍ തുടങ്ങും. കോവിഡിനു മുമ്പത്തെ വര്‍ഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയിരുന്നു.വില കുറയുന്നസമയത്ത് 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാം വരെ മുല്ലപ്പൂ പോവുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

Post a Comment

0 Comments