കൂടരഞ്ഞി എസ് എസ് എച്ച് എസ് സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.

താമരശ്ശേരി ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കൂടരഞ്ഞി എസ് എസ് എച്ച് എസ് എസ് ഹെഡ്മാസ്റ്റർ സജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് മാവറ, സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ, അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments