മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് 43-ാം വിവാഹ വാര്‍ഷികം


മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് 43-ാം വിവാഹ വാര്‍ഷികം. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നു.

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971 ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു. നടനാകാനുള്ള തന്റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്‍കിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്.

ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി. ദുല്‍ഖര്‍ സുറുമിയേക്കാള്‍ നാല് വയസിന് ഇളയതാണ്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.മുഹമ്മദ് രഹാന്‍ സയീദാണ് സുറുമിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ദുല്‍ഖറിനും ഭാര്യ അമാലിനും ഒരു പെണ്‍കുട്ടിയാണ്. ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു.

Post a Comment

0 Comments