ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയും 2 മക്കളും ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ


പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു മക്കളും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.

ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.

അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

Post a Comment

0 Comments