തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുടെയും വിവാഹം ഈ മാസം 18ന്.തെന്നിന്ത്യൻ ആരാധകർ കാത്തിരുന്ന വിവാഹത്തിൽ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം.
വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി.
നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറി.
0 Comments