മുക്കത്ത് വന്‍ കഞ്ചാവ് വേട്ട:14 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍


മുക്കത്ത് വന്‍ കഞ്ചാവ് വേട്ട.14 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി സുഫൈല്‍, ഷറഫുദ്ദീന്‍ കരുളായി,നസീര്‍ പെരിന്തല്‍മണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.നോര്‍ത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാര്‍ എന്നിവരെ നോര്‍ത്ത് കാരശ്ശേരിയിലെ വാടക വീട്ടില്‍ വെച്ചുമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്ത്,മലപ്പുറം ഐ.ബി ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷെഫീഖ്,അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍,അഖില്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments