KSEB അസോസിയേഷൻ പ്രസിഡന്റിന് സസ്പെൻഷൻ


കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോകും സി.പി.എം. നേതൃത്വം നൽകുന്ന ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിൽ പോര് കനക്കുന്നു. KSEB അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാറിന് സസ്പെൻഷൻ. 

ചെയർമാന്റെ ഉത്തരവ് മറികടന്ന് സമരത്തിൽ പങ്കെടുത്തതിനാണ് നടപടി. വനിതാ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ബോർഡ് ആസ്ഥാനത്ത് നടത്താനിരുന്ന വനിതാ സത്യാഗ്രഹം ചെയർമാൻ വിലക്കിയിരുന്നു . ഇത് ലംഘിച്ച് സമരം നടത്തിയതിനാണ് സസ്പെൻഷൻ.

സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥയെ അവഹേളിക്കുന്നവിധം ചെയർമാൻ പെരുമാറിയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചെയർമാൻ പ്രതികാര നടപടികളെടുക്കുന്നെന്നാണ് സംഘടന ആരോപിക്കുന്നത്.

Post a Comment

0 Comments