മാനന്തവാടി: വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരാറുകാരൻ എടവക പായോട് പുതുവെള്ളയിൽ തെക്കേതിൽ സജീവന്റെ മകൾ അമൃതയാണ് (19) വീട്ടിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം.
മാനന്തവാടി ഗവ. കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
മാതാവ്: ഷൈമ. സഹോദരങ്ങൾ: അമയ, അമൽ.
0 Comments