ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി


നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നടപടിയെടുത്തതായി പാലക്കാട് ആര്‍ടിഒ ഉത്തരവിറക്കി. കൂടുതല്‍ ബസുകളില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും.

പത്തിലേറെ ബസുകളില്‍ നിയമലംഘനം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ബസിനു മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി തന്നെ ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേയ്ക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്.

നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍വാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെന്മാറ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയില്‍ മറ്റു ബസുകളിലും വാഹനത്തിന് മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയ്.

Post a Comment

0 Comments