യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണം


ഗുണ്ടൽപേട്ട റോഡിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ഈ മാസം 9 നായിരുന്നു സംഭവം. ആക്രമണത്തിൽ തലനാഴിരയ്ക്ക് യാത്രക്കാർ രക്ഷപെട്ടതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.

വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👉 https://youtube.com/shorts/_Mk-58F8IOk?feature=share

യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആനയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. ഇവരിൽ നിന്നും പിഴയും ഈടാക്കി. കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളാണ് ആനയുടെ ആക്രമണത്തിന് ഇരയായത്.

വാഹനം നിർത്താനോ ചിത്രങ്ങൾ പകർത്തുനോ അനുമതിയില്ലാത്തിടത്ത് ആനയെക്കണ്ട് യുവാക്കൾ നിലയുറപ്പിച്ചതാണ് ആന ആക്രമിക്കാൻ ഇടയായത്. സംഭവത്തിനു ശേഷം മടങ്ങുന്ന യുവാക്കളെ തൊട്ടടുത്തുള്ള ചെക്ക് പോസ്റ്റിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി 15000 രൂപ പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തു.

Post a Comment

0 Comments