ജോയ്സനയുടെ വീട് ഇന്ന് കോൺ​ഗ്രസ് സംഘം സന്ദർശിച്ചേക്കുംകോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ജ്യോല്‍സന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വം അറിയിച്ചത്. 

ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് സിപിഐഎം വിഭാഗീയത സൃഷ്ടിക്കുന്നെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം മിശ്രവിവാഹത്തിന് സിപിഐഎം പശ്ചാത്തലമൊരുക്കിയെന്ന് ആരോപിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചത് കോൺഗ്രസാണെന്നും മിശ്രവിവാഹം ചെയ്തവർ തന്റെ വീട്ടിൽ ഒളിവിലിരുന്നു എന്ന് പറഞ്ഞു ചിലർ കുറ്റപ്പെടുത്തിയെന്നും ലവ് ജിഹാദ് പരാമർശം നടത്തിയ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് പറഞ്ഞിരുന്നു.

Post a Comment

0 Comments