താരമന്ത്രിയായി റോജ


തെന്നിന്ത്യൻ താരറാണിയായിരുന്ന റോജ ഇനി മന്ത്രിക്കസേരയിൽ. ആന്ധ്രപ്രദേശിൽ 25 അംഗമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ഏറ്റവും തിളങ്ങിയത് താരമന്ത്രിയായ റോജയായിരുന്നു.

13 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പഴയ മന്ത്രിസഭയിലെ 11 പേരെ നിലനിർത്തി.

അമരാവതിയിൽ നടന്ന പൊതുചടങ്ങിൽ ഗവർണർ ബിശ്വഭൂഷൻ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാതി, സമുദായാടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ പുനഃസംഘാടനം. പത്തു മന്ത്രിസ്ഥാനങ്ങൾ പിന്നാക്കവിഭാഗങ്ങൾക്കാണ്. മുൻമന്ത്രിസഭയിലേതുപോലെ അഞ്ചുപേർക്ക് ഉപമുഖ്യമന്ത്രിപദം നൽകിയിട്ടുണ്ട്.

Post a Comment

0 Comments