സിബിഐ അഞ്ചാംഭാ​ഗം; പുതിയ വിശേഷം പങ്കുവെച്ച് മമ്മൂട്ടി


മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ സീരീസിലെ അ‍ഞ്ചാംഭാ​ഗം. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നാളെ ചിത്രത്തിന്റെ ടീസർ പുറത്തുവിടുമെന്നാണ് പുതിയ വിവരം. സിബിഐ 5 ദ ബ്രെയിൻ എങ്ങനെയുള്ളതായിരിക്കും എന്ന സൂചനകളുമായിട്ടാണ് ടീസര്‍ പുറത്തുവിടുക. എന്തായാലും പുതിയ അപ്‍ഡേറ്റിന്റെ ആവേശത്തിലാണ് ആരാധകര്‍.ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.

മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 'സിബിഐ' സീരിസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പ്' പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. 'സേതുരാമയ്യരായി' മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. 

Post a Comment

0 Comments