നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. കോടതിയിലെ ശിരസ്തദാര്‍, തൊണ്ടിമുതലുകളുടെ ചുമതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യംചെയ്യാനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. വൈകാതെ തന്നെ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യംചെയ്യും.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന പരാതി. ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായി സംവിധായകന് ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. മാത്രമല്ല, ദിലീപിന്റെ ഫോണില്‍നിന്ന് ചില കോടതിരേഖകള്‍ കണ്ടെടുത്ത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
ഇതോടെ ക്രൈംബ്രാഞ്ച് തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ചോദ്യംചെയ്യലിന് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് ഇരുവരും മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം, കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ഇനിയും നീണ്ടുപോയേക്കുമെന്നാണ് സൂചന.
0 Comments