റോക്കി ഭായ് ഇന്ന് കൊച്ചിയിൽ !


ബ്രഹ്മാണ്ഡചിത്രം കെ ജി എഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ റോക്കി ഭായ് എത്തിയ യാഷ് ഇന്ന് ഒരു മണിക്ക് ലുലു മാളിൽ എത്തുന്ന സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ മലയാളി ആരാധകർ. കേരളത്തിലും കെ ജി എഫ് ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. 

ഏപ്രിൽ 14ന് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി മാധ്യമങ്ങളെ കാണാനാണ് താരം എത്തുന്നത്. തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും റിലീസ്.

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.

Post a Comment

0 Comments