നാളെ ഏഴു ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്


സം​സ്ഥാ​ന​ത്തു അടുത്ത അഞ്ച് ദി​വ​സത്തേക്ക് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്നു തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ടാ​യി​രി​ക്കും. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കും. ഉ​ച്ച​യോ​ടെ മ​ഴ ശ​ക്തി പ്രാ​പി​ച്ചു പു​ല​ര്‍​ച്ചെ വ​രെ തു​ട​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്.

Post a Comment

0 Comments