സന്തോഷ് ട്രോഫി: ഹാട്രിക്കുമായി തിളങ്ങി ക്യാപ്റ്റന്‍; കേരളത്തിന് ജയത്തോടെ തുടക്കംസന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയര്‍ തുടക്കം ഗംഭീരമാക്കി.

ഹാട്രിക്ക് നേടിയ ക്യാപ്റ്റന് ജിജോ ജോസഫാണ് കേരളത്തിനായി തിളങ്ങിയത്. ആറാം മിനിറ്റില്‍ കേരളത്തിന്റെ ഗോളടി തുടങ്ങിവെച്ച ജിജോ 57, 62 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത് ഹാട്രിക്ക് തികച്ചു.
38-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടും 81-ാം മിനിറ്റില്‍ അജയ് അലക്‌സുമാണ് കേരളത്തിന്റെ മറ്റു ഗോളുകള്‍ നേടിയത്.

യോഗ്യതാ റൗണ്ടില്‍ ഗോളടി കേരളം ഫൈനല്‍ റൗണ്ടിലും തുടരുന്നതിനാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. മികച്ച മുന്നേറ്റങ്ങളോടെ കേരള താരങ്ങള്‍ കളംനിറഞ്ഞ് കളിച്ചു.
തിങ്കളാഴ്ച പശ്ചിമ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Post a Comment

0 Comments