ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു


താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു

അഭിനവും അനീസും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments