കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം


കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു - ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

കളിക്കുന്നതിനിടെയാണ് കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്

Post a Comment

0 Comments