എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം


എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കമാകും. പൊതുസമ്മേളനം നടക്കുന്ന അഭിമന്യു വള്ളിക്കുന്ന് നഗറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. പ്രതിനിധി സമ്മേളന നഗരിയായ ധീരജ് നഗറിൽ എസ്എഫ്ഐ ജില്ല സെക്രട്ടറി ടി.അതുൽ ദീപശിഖ കൊളുത്തി.

എസ്എഫ്ഐ അനശ്വര രക്തസാക്ഷികളായ സ: ജോബി ആൻഡ്രൂസിൻ്റെ ബലികുടീരത്തിനരികിൽ നിന്ന് ജില്ല പ്രസിഡൻ്റ് ആർ. സിദ്ധാർത്ഥിൻ്റെ നേതൃത്വത്തിൽ പതാക ജാഥയും നാദാപുരത്ത് സ: കെ. സജീവൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം. സിനാൻ ഉമ്മറിൻ്റെ നേതൃത്വത്തിൽ കൊടിമര ജാഥയും ചേളന്നൂരിൽ സ: പ്രദീപ് കുമാറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ല ജോ: സെക്രട്ടറി ബി. സി അനുജിത്തിൻ്റെ നേതൃത്വത്തിൽ ദീപശിഖ ജാഥയും സമ്മേളന നഗരിയിൽ എത്തി.

Post a Comment

0 Comments