ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

> കേരള സര്‍വകലാശാല

പി.ജി, എം.ടെക് അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 -23 വര്‍ഷത്തെ പി.ജി, എം.ടെക് അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 11. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. admissions. keralauniversity.ac.in/css2022

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാലയുടെ ബി.എ അഫ്‌സല്‍ – ഉല്‍ – ഉലാമ പാര്‍ട്ട് മൂന്ന്, ഏപ്രില്‍ 2022 പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി , ഡിസംബര്‍ 2021 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (411) ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ലാബ്, ഇലക്ട്രിക്കല്‍ മെഷീന്‍സ് ലാബ് എന്നിവ യഥാക്രമം 2022 ഏപ്രില്‍ 21, 25 തീയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 4 ന് നടത്താനിരുന്നതും 2022 ഏപ്രില്‍ 19 ലേക്ക് മാറ്റി വെച്ചതുമായ ആറാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ്.എസ്/ സി.ആര്‍ സി.ബി.സി.എസ്.എസ് പരീക്ഷകള്‍ 2022 ഏപ്രില്‍ 20 (ബുധനാഴ്ച) ലേക്ക് വെച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

> എംജി സർവകലാശാല

പരീക്ഷ മാറ്റി

ഏപ്രിൽ 19 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.ടി.എ. / എം.എച്ച്.എം. / എം.എം.എച്ച്. / എം.ടി.ടി.എം. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ – സപ്ലിമെന്ററി) – സി.എസ്.എസ്. പരീക്ഷകൾ ഏപ്രിൽ 25 ന് ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

2021 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് / 2020 അഡ്മിഷൻ അഡീഷണൽ ഡിഗ്രി വിദ്യാർത്ഥികൾ ഏപ്രിൽ 20 ന് തുടങ്ങുന്ന നാലാം സെമസ്റ്റർ (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കൊപ്പം പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി, പഴയ സ്‌കീം – 2013-2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 28 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 18 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 19 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 20 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

നവംബറിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. – കെമിസ്ട്രി / ഫിസിക്‌സ് / ലൈഫ് സയൻസ് / കമ്പ്യൂട്ടർ സയൻസ് – 2020-2025 ബാച്ച്) (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി (നോൺ-സി.എസ്.എസ്. – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 27.

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം പേപ്പറൊന്നിന് 790 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രസീത് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാനതീയതി ഏപ്രിൽ 28. അപേക്ഷാഫോറത്തിന്റെ വില 30 രൂപ അധികമായി നൽകണം.

> കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്ഡബ്ലിയു/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ സിബിസിഎസ്എസ് യുജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2019, 2020 സപ്ലിമെന്ററി, 2021 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഏപ്രില്‍ 18-ന് വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴകൂടാതെ ഏപ്രില്‍ 29 വരെയും, 170 രൂപ പിഴയോടെ മെയ് നാല് വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

സിസിഎസ്എസ് ഏപ്രില്‍ 2021, സിയുസിഎസ്എസ് ജനുവരി 2018, വിദൂരവിദ്യാഭ്യാസ വിഭാഗം, എംബിഎ (2013,14,15 പ്രവേശനം) ജനുവരി 2018 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ പ്രൊജക്റ്റ്

ആറാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബികോം പ്രൊഫഷണല്‍, ബികോം വൊക്കേഷണല്‍, ബികോം ഹോണേഴ്‌സ്, ബിടിഎച്എം, ബിഎച്എ കോഴ്‌സുകളുടെ പ്രൊജക്റ്റ് മൂല്യനിര്‍ണ്ണയവും വാചാ പരീക്ഷയും ഏപ്രില്‍ 18 മുതല്‍ മെയ് ഏഴ് വരെ അതത് കോളേജുകളില്‍ നടത്തും.

പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നിയമ പഠന വകുപ്പിലെ രണ്ടാം വര്‍ഷ എല്‍എല്‍എം റഗുലര്‍ ഏപ്രില്‍ 2021 പരീക്ഷ മെയ് നാലിന് തുടങ്ങും. ടൈംടൈബിള്‍ വെബ്‌സൈറ്റില്‍.

> കണ്ണൂർ സർവകലാശാല

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഗ്രേഡ് കാർഡുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ, വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നു. 19.04.2022 ന് കണ്ണൂർ സർവകലാശാലയുടെ കാസർഗോഡ്, ചാല കാമ്പസിലും 19.04.2022, 20.04.2022 തീയതികളിൽ താവക്കര ക്യാമ്പസിലുമാണ് വിതരണം. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ സഹിതം വിദ്യാർത്ഥികൾ അതത് വിതരണ കേന്ദ്രത്തിൽ ഹാജരാകണം. ഓരോ പരീക്ഷാ കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട ഗ്രേഡ് കാർഡ് വിതരണ കേന്ദ്രവും തീയതിയും സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ അറിയിപ്പിൽ ലഭ്യമാണ്.

തീയതി നീട്ടി

ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള തീയതി പിഴയില്ലാതെ 2022 ഏപ്രിൽ 19 വരേയും പിഴയോടു കൂടി 2022 ഏപ്രിൽ 21 വരേയും ദീർഘിപ്പിച്ചു.

നാലാം സെമസ്റ്റർ ബി.എഡ്‌. പരീക്ഷയ്ക്ക് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള തീയതി പിഴയില്ലാതെ 2022 ഏപ്രിൽ 20 വരേയും പിഴയോടു കൂടി 2022 ഏപ്രിൽ 22 വരേയും ദീർഘിപ്പിച്ചു.

പരീക്ഷാ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ എം.എ ഹിസ്റ്ററി, എം കോം (ജൂൺ 2021 ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 28/04/2022 നകം സമർപ്പിക്കണം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്‌ )ബിരുദ പരീക്ഷകളുടെ (നവംബർ 2021) ഹാൾടിക്കറ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Post a Comment

0 Comments