ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

> കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘സ്‌ട്രെങ്ങ്ത് ഓഫ് മെറ്റീരിയല്‍സ് ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 ന് തിരുവനന്തപുരം എല്‍.ബി.എസി.ല്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ഏപ്രില്‍ 28, 29, 30 തീയതികളില്‍

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ – (2021 അഡ്മിഷന്‍ – 2020 സ്‌കീം) സപ്ലിമെന്ററി – (2017 അഡ്മിഷന്‍ – 2014 സ്‌കീം), (2018 & 2019 അഡ്മിഷന്‍ – 2018 സ്‌കീം), (2020 അഡ്മിഷന്‍ – 2020 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 5 വരെയും 150 രൂപ പിഴയോടെ മെയ് 7 വരെയും 400 രൂപ പിഴയോടെ മെയ് 10 വരെയും അപേക്ഷിക്കാം.

> എംജി സർവകലാശാല

പുതുക്കിയ പരീക്ഷാ തീയതി

ഏപ്രിൽ എട്ടിന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 13 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് നാലിനും 525 രൂപ പിഴയോടു കൂടി മെയ് അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് ആറിനും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് എഴുതുന്നവർ 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാ ഫീസിനും സി.വി.ക്യാമ്പ് ഫീസിനും പുറമെ അടക്കണം.

അപേക്ഷാ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 29 മുതൽ മെയ് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മെയ് നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് അഞ്ചിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫീസ്

ഒന്ന് മുതൽ നാലാം വർഷം വരെയുള്ള ബി.എസ്.സി. നേഴ്‌സിംഗ് (2013-2015 അഡ്മിഷൻ – സപ്ലിമെന്ററി, 2012 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ (നേഴ്‌സിംഗ് കൗൺസിലിന്റെ ബേസിക് പരീക്ഷ പാസായവർ) – ഫസ്റ്റ് മേഴ്‌സി ചാൻസ്, 2007-2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് പരീക്ഷകൾ മെയ് പത്തിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 28 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 29 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 30 നും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ടൈംടേബിളും സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം വർഷ എം.എസ്.സി. മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ – റെഗുലർ / 2015-2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മെയ് 13 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് നാലിനും 525 രൂപ പിഴയോടു കൂടി മെയ് അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് ആറിനും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ മെയ് 11 വരെ സ്വീകരിക്കും.

> കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഭവനിലെ ഇ.പി.ആര്‍. വിഭാഗത്തില്‍ നിയന്ത്രണം

സര്‍വകലാശാലാ പരീക്ഷാ ഭവനിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്ന ഇ.പി.ആര്‍. വിഭാഗം സ്ഥലം മാറ്റുന്നതിനാല്‍ 28, 29 തീയതികളില്‍ ഇവിടെ നിന്നുള്ള സേവനം അടിയന്തിര ആവശ്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെയുള്ള സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. സി.ബി.സി.എസ്.എസ്.-യു.ജി. പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 4 വരെയും അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം മെയ് 9, 10 തീയതികള്‍ വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 12-ന് തുടങ്ങും.

എം.പി.എഡ്. പ്രാക്ടിക്കല്‍

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 17, 18 തീയതികളില്‍ നടക്കും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

> കണ്ണൂർ സർവകലാശാല

വാക്ക് ഇൻ ഇൻറർവ്യൂ

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ 2022 മെയ് നാലിന് രാവിലെ 10.30 ന് ക്യാമ്പസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 – 2784715, 9947988890 നമ്പറുകളിൽ ബന്ധപ്പെടുക.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസവിഭാഗം- അഡിഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ- (Co-operation I ) -നുള്ള ക്ലാസ് 2022 ഏപ്രിൽ 30 (Saturday)ന് കണ്ണൂർ എസ്. എൻ. കോളേജിലും മൂന്നാം വർഷ യു.ജി. ഓപ്പൺ കോഴ്സ് – (English for Competitive Examinations and Business Purposes) -നുള്ള ക്ലാസ് 2022 ഏപ്രിൽ 30 ന് (Saturday) കണ്ണൂർ എസ്.എൻ. കോളേജിലും മെയ് 01 ന് (Sunday) കാഞ്ഞങ്ങാട് എൻ.എ.എസ്. കോളേജിലും നടത്തും.

Post a Comment

0 Comments