ഗൂഗിള്‍ മാപ്പില്‍ ഇനി ടോള്‍ നിരക്കുകളും അറിയാന്‍ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാന്, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകള്‍ക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുന്‍കൂട്ടി കണക്കാക്കാനും സാധിക്കും.
ഇന്ത്യയിലെ 2000-ത്തോളം ടോള്‍ റോഡുകളിലെ നിരക്കുകള്‍ ഈ മാസം തന്നെ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇന്‍ഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കും.
ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത്തരം റോഡുകള്‍ ലഭ്യമായ ഇടങ്ങളില്‍ ടോള്‍ ഫ്രീ റോഡുകളും ഗൂഗിള്‍ മാപ്പ് നിര്‍ദേശിക്കും.
അതേസമയം ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ വാച്ചിലും, ഐഫോണിലും ഗൂഗിള്‍ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
പിന്ന്ഡ് ട്രിപ്പ് വിഡ്ജെറ്റ്, ആപ്പിള്‍ വാച്ചില്‍ തന്നെ നാവിഗേഷന്‍, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിള്‍ മാപ്പ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
0 Comments