തെറ്റുപറ്റിയെന്ന് ഒമർ ലുലു


സംവിധായകൻ എന്നതിലുപരി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. പൊതു വിഷയങ്ങളിൽ ഒമർ ലുലു പലപ്പോഴും പരസ്യ പ്രകടനം നടത്താറുണ്ട്.ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ചില സമയങ്ങളിൽ ചർച്ചയായാൽ ഒമർ ലുലു തന്റെ പോസ്റ്റ് മുക്കാറുണ്ട്. ഇതേ തുടർന്ന് ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോളിതാ നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ ഇട്ട പോസ്റ്റുകൾക്ക് ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. എന്നാൽ തനിക്ക് അത് തെറ്റ് പറ്റിയതെന്നാണ് ഒമർ ലുലു പറയുന്നു. സംഭവം വിവാദമായപ്പോൾ പോസ്റ്റ് ഒമർ ലുലു പിൻവലിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഒമർ ലുലു തുറന്നു പറഞ്ഞത്.

പോസ്റ്റിന്റെ പൂർണരൂപം 

പ്രിയ സഹോദരങ്ങളെ,

നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു. നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).

എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.

ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങള്‍ ആണ് ശരി.


Post a Comment

0 Comments