നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം


നാലു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ സീറ്റ്, ബംഗാളിലെ ബലിഗഞ്ച്, ഛത്തീസ് ഗഡിലെ ഖൈരാഗാര്‍ഹ്, ബിഹാറിലെ ബോചാഹന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് എന്നീ അസംബ്ലി സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ അഗ്നിമിത്ര പോളാണ് മുഖ്യ എതിരാളി. അസന്‍സോളില്‍ വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി അഗ്നിമിത്ര പോളിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വന്‍ വാര്‍ത്തയായിരുന്നു. 

Post a Comment

0 Comments