സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു



സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തെ തെച്ചിയോടൻ ഷമീറിൻ്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.

ഇന്നലെ വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പോലീസ്, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ.

Post a Comment

0 Comments