തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കാരണം. മകൻ അനീഷിനെ (30) പൊലീസ് തിരയുന്നു. അച്ഛന് ഇരുപതോളം വെട്ടേറ്റിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം.
0 Comments