ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹന്‍ലാലും. കൂടാതെ സുരേഷ് ഗോപി , ജയറാം തുടങ്ങിയവരും ആരാധകർക്കായി ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. വിഷു ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരങ്ങൾ വിഷു ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.തിയേറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ലാത്ത ഒരു വിഷു സീസണുമാണ് ഇത്തവണത്തേത്.
റംസാന് നോമ്പ് കാലം കൂടി ആയതാണ് പുതിയ മലയാളം റിലീസുകള്‍ എത്താതിരിക്കാനുള്ള ഒരു കാരണം.എന്നാൽ ഇതര ഭാഷ ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററുകൾ കൊണ്ടുപോയി എന്ന് പറയുന്നതാവും ശരി. അമൽ നീരദ് ചിത്രം ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം. ചിത്രം റെക്കോർഡ് കളക്ഷൻ നേടി. ഈ വർഷം മോഹൻലാലിന്റേതായി തിയേറ്റർ റിലീസ് ചിത്രങ്ങളൊന്നും എത്തിയിട്ടില്ല. ഇരുവരുടെയും അര ഡസനോളം ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്.
0 Comments