ആശുപത്രി കിടക്കയിൽ കുഞ്ഞാരാധികയെ കാണാനെത്തി മമ്മൂക്ക!


'' മമ്മൂട്ടിയങ്കിൾ .. നാളെ എന്റെ ബർത്ത് ഡേയാണ് , എന്നെ വന്നൊന്നു കാണാവോ ? ഞാൻ അങ്കിളിന്റെ ഫാനാണ്'' ആശുപത്രി ക്കിടയിൽ കഴിയുന്ന കുഞ്ഞാരാധികയുടെ വാക്കുകൾ കേട്ടയുടനെഓടിയെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കുട്ടിയുടെ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയത്. മമ്മൂട്ടിയോട് ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ അദ്ദേഹം കുട്ടിയെ കാണാനായെത്തുകയായിരുന്നു.

ഓർമ്മ നഷ്ടപ്പെടുന്ന അപൂർവരോഗം ബാധിച്ച് ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുന്ന കുഞ്ഞാരാധികയുടെ അടുത്തേക്കാണ് അദ്ദേഹം എത്തിയത്. തന്നെ കാണണമെന്ന കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയായിരുന്നു.മമ്മൂക്ക തന്നെ വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ് കു‍ഞ്ഞ് ആരാധിക പറയുകയുണ്ടായി. നിർമാതാവ് ആന്‍റോ ജോസഫിനോടൊപ്പമാണ് മമ്മൂട്ടി ആശുപത്രിയിൽ എത്തിയത്. കുഞ്ഞ് ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

വലിയ പ്രേക്ഷക പ്രീതി നേടിയ ഭീഷ്മ പര്‍വ്വമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു.
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു.റതീനയുടെ സംവിധാനത്തില്‍ പാര്‍വതി നായികയാവുന്ന പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Post a Comment

0 Comments