കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമം: വിദ്യാര്‍ത്ഥിനി പരാതി നൽകി


കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്.

ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments