സന്തോഷ്‌ ട്രോഫി വിളംബര ജാഥക്ക് സ്വീകരണം നൽകി


അരീക്കോട് : 75 മത് സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ആദരവർപ്പിച്ച് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി. അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അബ്ദുഹാജി ഉദ്ഘാടനം ചെയ്തു. കെ എഫ് എ വൈസ് പ്രസിഡന്റ്‌ കെ അബ്ദുൽകരീം ആദ്യക്ഷത വഹിച്ചു.

മുൻ ഇന്റർനാഷണൽ താരം യു ഷറഫലി, റിട്ടേർഡ് ഡെപ്യൂട്ടി കമെൻഡന്റ് എ കെ സക്കീർ, ഹബീബ് റഹ്മാൻ, നാലകത്ത് സലാം, നാസർ മഞ്ചേരി, മനോജ്‌, ഹൃഷികേഷ് കുമാർ , സിജി, കെ വി സൈനുൽ ആബിദ്. എ അബ്ദുൽ നാസർ, കെ വി അബുട്ടി,റഫീഖ് ഈപെൻ എന്നിവർ പങ്കെടുത്തു.


ജാഥാ ക്യാപ്റ്റൻ മുൻ സന്തോഷ്‌ ട്രോഫി വിന്നിംഗ് ക്യാപ്റ്റൻ കുരുകേഷ് മാത്യുവിന് അബ്ദുൽ ലത്തീഫ് സി. പൊന്നാടയണിയിച്ചു സ്വീകരിച്ചു. അരീക്കോട്ടെയും പരിസരപ്രദേശത്തെയും സന്തോഷ്‌ ട്രോഫിയിൽ പങ്കെടുത്ത താരങ്ങളെ ആദരിച്ചു. തുടർന്ന് ഷൂട്ടഔട്ട്‌ മത്സരം നടന്നു. അരീക്കോട്ടെ പഴയ താരങ്ങളും വിവിധ അക്കാദമിയിലെ കുട്ടികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. 

Post a Comment

0 Comments