കോഴിക്കോട് ചെറുവണ്ണൂരില്‍ പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍. പോസ്റ്റ്മോര്‍ട്ടം ക്യാമറയില്‍ പകര്‍ത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചെന്നും കമ്മീഷണര്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കല്പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരുന്നു ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ജിഷ്ണുവിനെ ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
0 Comments