ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രജിതയെ വിഷം കഴിച്ച് മരിച്ച നിലയിലും മറ്റുള്ളവരെ തൂങ്ങി മരിച്ച നിലയിലാണ്. രജിതയുടെ മക്കളാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിയിച്ചത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments