യുവാവ് വെട്ടേറ്റ് മരിച്ചു


പാലക്കാട് എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന.

Post a Comment

0 Comments