നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്; സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി


നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ വിവിധ ഫ്‌ളാറ്റുകളിൽ വെച്ചാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവതി ആരോപിക്കുന്നത്.

ഈ മാസം 22 നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം രേഖപ്പെടുത്തി വൈദ്യപരിശോധനയും പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

Post a Comment

0 Comments