റീൽസ് ഇനി വാട്സ്ആപ്പിലും !


ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല ഇനി വാട്സ്ആപ്പിലും റീൽസ്.ഏറ്റവും കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഇപ്പോളിതാ യൂസേഴ്‌സിനായി കൂടുതൽ ആകർഷിണീയമായ ഫീച്ചറുമകളുമായി വാട്സ്ആപ്പ് എത്തിയിരിക്കുകയാണ്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്.

ഇനി റിയാക്ഷനിടാം

ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്കും റിയാക്ഷൻ നല്കാൻ കഴിയും. 

ഇനി വാട്സ്ആപ്പിലും റീല്‍സ്

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ നേരിട്ട് വാട്ട്‌സ്ആപ്പിലൂടെ ആസ്വദിക്കാന്‍ സാധിക്കും. 

ലാസ്റ്റ് സീന്‍ ഒളിപ്പിക്കാം

വാട്ട്‌സ്ആപ്പിലെ നമ്മുടെ ലാസ്റ്റ് സീന്‍ കോണ്‍ടാക്റ്റിലെ ആരും കാണാതെ ഒളിപ്പിക്കാനുള്ള സംവിധാനം മുന്‍പ് തന്നെ വാട്ട്‌സ്ആപ്പിലുണ്ട്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കോണ്‍ടാക്ട് ലിസ്റ്റിലെ ആര്‍ക്കൊക്കെ നമ്മുടെ വാട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ കാണാനാകുമെന്ന് നമ്മുക്ക് തീരുമാനിക്കാനാകുമെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.


അഡ്മിന് അനുവാദമില്ലാതെ ആരുടേയും മെസേജ് ഡിലീറ്റ് ചെയ്യാം

ഓരോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനും സവിശേഷമായ ഓരോ സ്വഭാവമുണ്ടാകും. ആ ഗ്രൂപ്പിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Post a Comment

0 Comments