കേരള എഞ്ചിനിയറിങ് മെഡിക്കൽ: അപേക്ഷ നാളെ മുതൽ


കേരളത്തിലെ ബിടെക്, ബിആർക്, ബിഫാം, എംബിബിഎസ് എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കും നാളെ മുതൽ അപേക്ഷിക്കാം. ബിടെക്, ബിഫാം കോഴ്സുകളിലേക്കുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ 26നാണ്. മെഡിക്കൽ അ​ഗ്രികൾചറൽ പ്രോ​ഗ്രാമുകളിലെ പ്രവേശനം ദേശീയതലത്തിലെ നീറ്റ് വഴിയും ആർക്കിടെക്ചർ പ്രവേശനം നാറ്റാ അഭിരുചി പരീക്ഷയിലെ സ്കോർ കൂടി കണക്കിലെടുത്തുമാണ്. ഇവരും ഇപ്പോൾ അപേക്ഷ നൽകണം.

പ്രവേശനത്തിന് നാളെ മുതൽ 30നു വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അർഹത തെളിയിക്കുന്ന രേഖകൾ മെയ് 10നകം സമർപ്പിക്കണം. 

Post a Comment

0 Comments