എന്തുകൊണ്ട് വിഷു ഇത്തവണ മേടം രണ്ടിന്?


വിഷുവിന് കണിയൊരുക്കുന്ന കാര്യം പറയുന്നവരെല്ലാം ചിന്തിക്കുന്നത് മേടം ഒന്നാം തിയ്യതിയാണോ ഒരുക്കേണ്ടത് അതോ രണ്ടാം തിയ്യതിയാണോയെന്നായിരുന്നു. ആകെ മൊത്തം കൺഫ്യൂഷനിൽ നിന്ന് മേടം രണ്ടിന് വിഷു എത്തുന്നുവെന്ന് അറിഞ്ഞു. പക്ഷേ വിഷു സാധാരണ മേടം ഒന്നിനല്ലേ ആഘോഷിക്കേണ്ടത് എന്താണ് ഇത്തവണ രണ്ടിനെന്ന് ചിന്തിക്കുന്നവരുണ്ട്. 

മുൻപും ഇതുപോലെ മേടം രണ്ടിന് വിഷു ആഘോഷിച്ചിട്ടുണ്ട്. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്. പുതുവര്‍ഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മേടം ഒന്നിന് പുതുവര്‍ഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി.

ചില വര്‍ഷങ്ങളില്‍ ഉദയശേഷമാകും സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഉദിക്കുന്ന സമയത്ത് സൂര്യന്‍ മീനത്തിലായിരിക്കും. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോള്‍ മീനത്തില്‍ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം.

Post a Comment

0 Comments