വ്യാജ പോക്‌സോ കേസുകൾ വർധിക്കുന്നതായി നിയമവിദഗ്ധർസംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകൾ വർധിച്ചുവരുന്നുവെന്ന് നിയമവിദഗ്ധർ. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 6939 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വെറും 312 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ സംസ്ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികൾ കൂടുന്നതുകൊണ്ടാണെന്ന് നിയമവിദഗ്ദർ വ്യക്തമാക്കുന്നു.

കോടതികൾ വ്യാജ പോക്‌സോ കേസുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പക്ഷേ ഇത് ഫലം കണ്ടിരുന്നില്ല. പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ കോടതികൾ ജാഗ്രത പാലിക്കണമെന്നും കുടുംബകോടതികൾക്ക് നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വ്യാജ പോക്‌സോ കേസുകൾ വർധിക്കുക തന്നെയാണ് ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേപോലെ വ്യാജ കേസുകളിൽ ഉൾപ്പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ പാടുപെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
 

Post a Comment

0 Comments