ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് കല്ലുരുണ്ടുവീണ് പരിക്കേറ്റ യുവാവ് മരിച്ചു


താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ടു വീണ് യുവാവ് പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ എളമ്പ്ര ഹൗസില്‍ ബാബുവിന്റെ മകന്‍ അഭിനവ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ് (26) ചികിത്സയിലാണ്.

താമരശ്ശേരി ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കല്ല് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ രണ്ടുപേരും കൊക്കയിലേക്ക് വീണു.

ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കാല്‍ ഒടിഞ്ഞ് അഭിനവിന്റെ നില ഗുരുതരമായിരുന്നു.

Post a Comment

0 Comments