സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ മരിച്ച നിലയിൽ


സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിലാണ് സംഭവം.തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21 ) ആണ് മരിച്ചത്.

കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മറ്റുള്ളവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരിക്കുന്നതിന് മുൻപ് ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഇന്ന് നടക്കും.

Post a Comment

0 Comments